തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.
കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. അതീവ ജാഗ്രത എന്നതാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Related Topics:heavy rainkeralayellow alert
Up Nextമലപ്പുറത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് കുത്തേറ്റു
Don't Missരാജീവ് ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്
Advertisement
Learn to paint daisies in oil today!
Bob Marley: One Love (2024)
India's No.1 Betting Platform
You may like
മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍
റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം
ചെറിയ ആശ്വാസം; കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് 320 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്
ഉപദേശമല്ല, ആവശ്യങ്ങള്‍ അംഗീകരിക്കണം
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Click to comment
keralaകോട്ടയത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്
സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
Published 6 mins ago on March 21, 2025By webdesk18
കോട്ടയത്ത് പൊലീസ്‌കാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടപ്ലാമറ്റം വയലായില്‍ ആണ് സംഭവം. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. ഇവര്‍ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
Continue Readingkeralaമറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍Published 2 hours ago on March 21, 2025By webdesk14
തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.
ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.
ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?
സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Continue Readingindiaവയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം
വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല
Published 2 hours ago on March 21, 2025By webdesk14
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.
ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
Continue Reading
TrendingVideo Stories3 days agoഅരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിNews2 days agoഭൂമി തൊട്ട് താരങ്ങള്‍; 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചിറങ്ങിNews2 days agoനരനായാട്ടിന് പിന്നാലെ ഗസ്സയില്‍ കരയുദ്ധം തുടങ്ങുമെന്ന് സൂചന നല്‍കി ഇസ്രാഈല്‍india2 days agoഅര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍kerala2 days agoസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കുംMore2 days agoഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നുNews2 days agoതെരുവിലിറങ്ങി നെതന്യാഹുവിനെതിരെ പ്രതിഷേധിക്കൂ; ആഹ്വാനവുമായി ഇസ്രാഈല്‍ പ്രതിപക്ഷനേതാവ്kerala3 days agoവെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി
Chandrika Daily
Home Privacy Policy Impressum About Us News nri
Copyright © 2022 Designed by Techblasters LLP