കടയ്ക്കാവൂർ : മണമ്പൂർ സ്വദേശിയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്. ഇക്കഴിഞ്ഞ 17 ന് തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീടിൻറെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
സ്കൂളിൽ സ്പോർട്സ് ഇനങ്ങളിലും മറ്റ് എക്സ്ട്രാ ആക്ടിവിറ്റികളിലും പങ്കെടുക്കുന്ന ചുണക്കുട്ടിയായിരുന്നുവെന്നും , പരീക്ഷ പേടിയോ, സഭാകമ്പമോ ഒന്നുമുള്ള കുട്ടി ആയിരുന്നില്ലയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ കുട്ടി പഠനത്തിൽ അല്പം പിന്നോക്കമാണെങ്കിലും നാടെങ്ങും പ്രചരിക്കുന്ന പരീക്ഷ പേടി കൂട്ടിക്കുണ്ടാവാനുള്ള സാധ്യത പോലീസ് മുഖവിലയ്ക്കെടുത്തി ട്ടില്ല.
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും മാതാപിതാക്കളുടെയും മറ്റു കുടുംബാംഗ ങ്ങളുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണ വും , കൂടുതൽ ചോദ്യംചെയ്യലിലും മാത്രമേ കുട്ടി മരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നും അതിനായി വരും ദിവസങ്ങളിൽ അന്വേഷണം ശക്തിപ്പെടുത്തു മെന്നും കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കാവൂർ പോലീസ് അറിയിച്ചു.