ആയൂർ ചെറിയ വെളിനെല്ലൂർ കെപിഎം എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹ്സിനാണ് മരിച്ചത്. ആയൂർ കാരാളികോണത്ത് പ്രവർത്തിക്കുന്ന ഐശ്വര്യ ക്രഷറിനുള്ളിലുള്ള പാറക്കുളത്തിലാണ് മുഹ്സിൻ കുളിക്കാൻ ഇറങ്ങിയത്. റോഡുവിള VP ഹൗസിൽ നവാസിന്റെ മകനാണ് മുഹ്സിൻ ഇന്ന് വൈകുനേരം നാലുമണിയോടുകൂടിയാണ് സംഭവം. ക്രഷറിനുള്ളിലെ വെള്ളം കെട്ടിക്കിടന്ന പാറക്കുളത്തിലാണ് സുഹൃത്തുക്കൽ കുളിക്കാൻ എത്തിയത്.
മുഹ്സിൻ മുങ്ങിത്താണതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചു ക്രഷറിലെ ജീവനക്കാരും മറ്റും ഓടിയെത്തിയാണ് മുഹ്സിനെ പുറത്തെടുത്തത്. ആസമയം മുഹ്സിന്ജീവനുണ്ടായിരുന്നു.ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.