ആതിരയെ കൊലപ്പെടുത്താന്‍ വേണ്ടി ഇയാള്‍ വീട് വാടകയ്ക്ക് എടുത്തതായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആതിരയുടെ ഭര്‍ത്താവ് പൂജയ്ക്കുവേണ്ടി അമ്പലത്തില്‍ പോയതായിരുന്നു. എന്നാല്‍ അമ്പലത്തില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്നും കാണാതായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആതിര പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചില്‍ നടത്തിവരുകയാണ്.