പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായി. ഇസ്രായേലിന് ഉള്ളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേല്‍ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് പുലര്‍ച്ചെ തുടക്കമിട്ടത്.
ഹമാനസ് സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍നിന്ന് ആക്രമണമുണ്ടെന്ന് ഇസ്രായിലും അറിയിച്ചു. ഇസ്രായിലിനെ നേരിടാന്‍ എല്ലാ പലസ്തീനുകളും തയാറാകണമെന്നും ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നും സെനിക വിഭാഗം നേതാവ് ദൈഫ് പറഞ്ഞു. ഒന്നിലധികം ഇസ്രായില്‍ വധശ്രമങ്ങളെ അതിജീവിച്ച ദൈഫ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. പുതിയ സന്ദേശവും റെക്കോര്‍ഡിംഗായാണ് കൈമാറിയത്.