പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടര്‍ മരിച്ചു. പിതാവിന് പരിക്ക്. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്റെ മകളും ഒക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുമായ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനി രാവിലെ ഒമ്പതിന് എംസി റോഡില്‍ വല്ലത്ത് ആണ് അപകടം.ക്രിസ്റ്റി ജോസ് അവിവാഹിതയാണ്. മാതാവ് മേരി, സഹോദരങ്ങള്‍ ജെസ്റ്റി, സ്റ്റെഫിന്.