നാരായണ ഗുരുകുലം ശിവഗിരി മഠത്തിന് കൈമാറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു

ശിവഗിരി: വര്‍ക്കല നാരായണഗുരുകുലം ശിവഗിരി മഠത്തിന് കൈമാറിയ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ ഒന്നര ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ശിവഗിരി മഠത്തിന്‍റെ ബോര്‍ഡ് അനാവരണം ചെയ്തു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ബോര്‍ഡ് സ്ഥാപിച്ച് ശിവഗിരി മഠം കണ്ണാടിപ്പാറ ശാഖ എന്ന് നാമകരണം നടത്തിയത്. 
  ശിവഗിരിമഠവും നാരായണ ഗുരുകുലവും ലക്ഷ്യമിടുന്ന മഹത്തായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുളള സംരംഭങ്ങള്‍ക്ക് ഇവിടെ തുടക്കമിടാനാണ് ശിവഗിരിമഠം ആഗ്രഹിക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുമെന്നും സ്വാമി പറഞ്ഞു. ബങ്കളം ഗുരുമഠം ഇന്‍ചാര്‍ജ് സ്വാമി സുരേശ്വരാനന്ദ(ശിവഗിരി മഠം) സ്വാമി പ്രേമാനന്ദ, ചെറുവത്തൂര്‍ ഗുരുകുലം സെക്രട്ടറി സ്വാമി അനില്‍ പ്രാണേശ്വരന്‍, കുദ്രാളി ക്ഷേത്രത്തിലെ മനോജ് തന്ത്രി, മേല്‍ശാന്തിമാരായ പ്രവീണ്‍, പുരുഷോത്തമന്‍, പ്രസാദ് ശാന്തിചെറുപുഴ, ഉദിനൂര്‍ സുകുമാരന്‍, എ.ബി അരുണ്‍, രാമകൃഷ്ണന്‍ നീലേശ്വരം, പ്രമോദ് കരുവളം, ടി.വി.കൃഷ്ണന്‍ കാടങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.