ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അമൂല്യ നിധിയായ എം എസ് ധോണിയുടെ പേരിലുള്ള ആൾ കേരള ധോണി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ സ്കൂളിൽ
എത്തി.
കുട്ടികൾക്ക് വേണ്ടി കുടകളും ബാഗുകളും മറ്റു പഠന സാമഗ്രികളുമായാണ് അവർ എത്തിയത്.
അസോസിയേഷന്റെ ഭാരവാഹികളായ പൃഥ്വവി , കൃഷ്ണാനന്ദ് , അഡ്വക്കേറ്റ് ജോബിൻ എന്നിവരാണ് കൊച്ചുകുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിൽ എത്തിയത്.
സ്കൂളിലെ അധ്യാപിക ശ്രീകലയാണ് ഇവയൊക്കെ ഏറ്റുവാങ്ങിയത്.
നഗരസഭ കൗൺസിലർ ദീപ രാജേഷ്, പിടിഎ പ്രസിഡന്റ് നിഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഒരുകാലത്ത് ഒരു നാടിന്റെ വികാരവും ആവേശവും ആയിരുന്ന മേലാറ്റിങ്ങൽ ഗവൺമെന്റ് എൽ പി എസ് ചരിത്രത്തിൽ ഇടം നേടിയ സ്കൂളാണ്.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശോഭിച്ച നിരവധി പേർ ആദ്യാക്ഷരം തൊട്ട് നാലാം തരം വരെ ഇവിടെയാണ് പഠിച്ചത്.
പ്രസവ ശുശ്രൂഷ രംഗത്തെ
കേരളം കണ്ട പ്രഗത്ഭനായ ഇതിഹാസമായിരുന്ന ജി ജി ഹോസ്പിറ്റൽ വേലായുധൻ ഡോക്ടർ ഈ സ്കൂളിന്റെ സന്തതിയാണ് -- ഈ നാട്ടുകാരനുമാണ് .