സംസ്ഥാനത്ത് ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയിൽ ആശങ്ക

തിരുവനന്തപുരം.സുരക്ഷയില്ലാതെ ചോദ്യപേപ്പറുകൾ’. സംസ്ഥാനത്ത് ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയിൽ ആശങ്ക പരക്കുന്നു. ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സൂക്ഷിക്കാനുള്ള ചുമതല ക്ലാസ് 4 ജീവനക്കാരല്ലാത്ത ലാബ് അസിസ്റ്റന്റിന് നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്. വനിതാ ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അലമാരയിൽ സൂക്ഷിച്ച് പ്രിൻസിപ്പൽമാരും അധ്യാപകരും കാവൽ നിൽക്കേണ്ട അവസ്ഥയിലാണ്.

പരീക്ഷ ഘട്ടത്തിൽ വാച്ച്മാൻമാരെ നിയമിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. എസ്എസ്എൽസി ചോദ്യപേപ്പർ സൂക്ഷിക്കാൻ ട്രഷറിയിൽ പോലീസ് കാവൽ ഏർപ്പെടുത്തുമ്പോഴാണ് ഹയർ സെക്കണ്ടറിയിൽ വിവേചനം.

ഹയർ സെക്കണ്ടറി ചോദ്യപേപ്പർ ട്രഷറികളിൽ സൂക്ഷിക്കണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ സക്കീർ സൈനുദ്ധീൻ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്ക്കൂളിലെ ചോദ്യപേപ്പർ മോഷണ പശ്ചാതലത്തിലാണ് ആവശ്യം