*അയിരൂരിലെ കൊലപാതകം പോലീസ് അനാസ്ഥ എന്ന് ആരോപണം*

 വീട്ടമ്മയ്ക്ക് മതിയായ സംരക്ഷണം നൽകാൻ വർക്കല കോടതി ജൂലൈ അഞ്ചിന് അയിരൂർ പോലീസ് എസ് എച്ച് ഒ ക്ക് ഉത്തരവിലൂടെ നിർദ്ദേശം നൽകിയിരുന്നു.
 എന്നാൽ അയിരൂർ പോലീസ് ഉത്തരവ് നടപ്പിലാക്കിയില്ല എന്നാണ് ആരോപണം.

 പരാതിക്കാരിക്ക് എതിർ കക്ഷികളിൽ നിന്ന് ഉപദ്രവമേൽക്കാൻ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നും പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്നും ആണ് വർക്കല ജെ എഫ് എം കോടതി നിർദേശിച്ചിരുന്നത്.
 കോടതി ഉത്തരവ് യഥാസമയം തന്നെ എസ് എച്ച് ഓ ക്ക് നൽകുകയും ചെയ്തു.
 ഉത്തരവ് വായിച്ചിട്ട് എസ് എച്ച് ഒ പറഞ്ഞത്, നിങ്ങളെ ശല്യപ്പെടുത്തരുതെന്നെ ഉള്ളൂ വീട്ടിൽ കയറണ്ട എന്ന് എതിർ കക്ഷികളോട് പറയാൻ കഴിയില്ല എന്നാണ്.

 പരാതിക്കാരിക്ക് ഉപദ്രവം ഏറ്റു. അവർ എസ് എച്ച് ഓ യെ അറിയിക്കുകയും ചെയ്തു. മറുപടി കൊടുത്തില്ല എന്നുമാത്രമല്ല ഒരു നടപടിയും സ്വീകരിക്കുകയും ചെയ്തില്ല.

 ഇന്ന് രാവിലെ കമ്പി പാര കൊണ്ട് ഇരു കാലുകളും തല്ലിയൊടിച്ച വിവരം മകൾ എസ്ഐയെ കണ്ട് പരാതിപ്പെട്ടപ്പോൾ
 തല്ലിയതല്ലേ ഉള്ളൂ കൊന്നില്ലല്ലോ എന്ന് ഒരു പോലീസുകാരൻ കമന്റ് അടിച്ചതായും ആരോപണം വന്നിരിക്കുന്നു.

 
ഏറ്റവും ദയനീയം ...... തലയ്ക്ക് അടിയേറ്റ് മരിച്ച ആ പാവം സ്ത്രീക്ക് ഒപ്പം PWD V എന്ന ആക്ടിന്റെ സത്തയും മരിച്ചു എന്നതാണ് -- എന്ന് സീനിയർ അഭിഭാഷകനായ ജി ആർ ബിലഹരി പ്രതികരിച്ചു.