ഡ്രൈവർ ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നത് കാണാം.ഇക്കഴിഞ്ഞ ജൂലൈ 2ന് തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ മാമം സ്വദേശി തുളസീധരൻ പിള്ളയ്ക്കാണ് പിഴ കിട്ടിയത്. ഫോട്ടോയിൽ അദ്ദേഹം ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുകയാണ്. ജൂലൈ 4നു പിഴ അടക്കാനുള്ള നോട്ടീസ് കിട്ടിയ അദ്ദേഹം എന്തിനാണ് പിഴ എന്ന് നോക്കാതെ പിഴ അടച്ചു.അതിനു ശേഷമാണ് ഹെൽമെറ്റ് വെയ്ക്കാത്തതിനാണ് തനിക്ക് പിഴ കിട്ടിയതെന്ന് അറിയുന്നത്. എന്തായാലും ഈ നടപടിയിൽ ഓട്ടോ ഡ്രൈവർമാർ കടുത്ത പ്രതിഷേധത്തിലാണ്.