പോത്തൻകോട് കല്ലുവിള വയലാർ സാംസ്കാരിക വേദിയുടെ മുപ്പതാമത് വാർഷികാഘോഷം ഓഗസ്റ്റ് ഒന്നു മുതൽ 31 വരെ

 
 പോത്തൻകോട് കല്ലുവിള വയലാർ സാംസ്കാരിക വേദിയുടെ മുപ്പതാമത് വാർഷികാഘോഷം ഓഗസ്റ്റ് ഒന്നു മുതൽ 31 വരെ വിവിധ പരിപാടികളോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളോടെയും സംഘടിപ്പിക്കുന്നു ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 6 മണിക്ക് വയലാർ സാംസ്കാരിക വേദി ഹാളിൽ നോട്ടീസ് പ്രകാശനം തുടർന്നു മലയാളത്തിന്റെ പ്രിയ നടൻ ശ്രീ ഇന്നസെന്റ് ഓർമ്മയ്ക്കായി വയലാർ ഒന്നാമത് ഫിലിം ഫെസ്റ്റിവൽ സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം പ്രശസ്ത കവിയത്രിയുമായ ശ്രീമതി വിഎസ് ബിന്ദു ഉദ്ഘാടനം ചെയ്യും ആഗസ്റ്റ് മൂന്നു വരെ 6 മണിക്ക് പ്രശസ്തരായ മൂന്ന് സംവിധായകരുടെ മൂന്ന് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പോത്തൻകോട് കിംസ് ഹെൽത്ത് സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും കല്ലുവിള വയലാർ സാംസ്കാരിക വേദി ഹാളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നുഈ ക്യാമ്പിന്റെ സേവനം പരമാവധി ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
 ഓഗസ്റ്റ് 13 ഞായറാഴ്ച എച്ച്എസ് യുപി വിഭാഗം ക്വിസ് മത്സരം അറിവരങ്ങ് മികച്ച ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് ട്രോഫികൾക്കും പുറമേ ഫൈനൽ റൗണ്ടിൽ എത്തുന്ന മുഴുവൻ ടീമുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകുന്നു അറിവരങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ പേര് വിവരം മുൻകൂട്ടി രജിസ്റ്റർ ചെയ്യണം ഫോൺ .......... 
 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ദേശഭക്തിഗാനമത്സരം, വിവിധ സാഹിത്യ രചന മത്സരങ്ങളും വിദ്യാർത്ഥികൾക്കുള്ള ഈ രചനാ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് വിവരം മുൻകൂട്ടി സമിതിയിൽ അറിയിക്കണം 31 വരെ പോത്തൻകോട് ജംഗ്ഷനിലും പരിസരങ്ങളിലും പോലീസും പോത്തൻകോട് ഗ്രാമപഞ്ചായത്തും വയലാർ സാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ അറിയിപ്പുകളും വാണിജ്യ പരസ്യപ്രക്ഷേപണവും. ഓഗസ്റ്റ് 22 വേങ്ങോട് കാരുണ്യ ബഡ്സ് സ്കൂളിലെ കൂട്ടുകാരോടൊപ്പം വയലാറിന്റെ മുൻ സെക്രട്ടറി ബിജു എസ് എൽ അനുസ്മരണവും ഓണാഘോഷവും പൂർവ്വ പ്രവർത്തക സംഗമവും ഉദ്ഘാടനം അനിൽകുമാർ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷൻജയകുമാർ ബി മുഖ്യ അതിഥി ശ്രീ പ്രവീൺ ആശംസകൾ ശ്രീ രവീന്ദ്രൻ നായർ ശ്രീ മോഹനൻ നായർ, ശ്രീ മനോജ് ശ്രീ ആനന്ദ്, ശ്രീ അനിൽ ആരോസ്വാഗതം ശ്രീ വിനോദ് കുമാർ നന്ദി ശ്രീ അനൂപ്
 ഓഗസ്റ്റ് 26 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പോത്തൻകോട് ജംഗ്ഷനിൽ പായസമേള പോത്തൻകോട് പ്രദേശത്തെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ വനിതാ സംഘടന പ്രവർത്തകർ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന വിവിധതരം പായസങ്ങളുടെ പ്രദർശന മത്സരം ഉദ്ഘാടനം ശ്രീ കിഷോർ ഫിലിം ആർട്ടിസ്റ്റ് ബ്ലോഗർ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടുന്ന വ്യക്തികൾക്ക് ക്യാഷ് പ്രൈസും പ്രത്യേക പുരസ്കാരങ്ങളും പോത്തൻകോട് പ്രദേശത്തെ പ്രശസ്ത പാചക വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്
 ഓഗസ്റ്റ് 27 ഞായറാഴ്ച ശ്രീ ബിജു എസ് എൽ മെമ്മോറിയൽ ട്രോഫി 3000 രൂപ ക്യാഷ്പ്രൈസ് ഒന്നാം സ്ഥാനവും ശ്രീ ഉല്ലാസ് മെമ്മോറിയൽ ട്രോഫിയും ക്രിക്കറ്റ് ടൂർണ്ണമെന്റ് മത്സരം മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ പേര് വിവരം മുൻകൂട്ടി അറിയിക്കണം
 ഓഗസ്റ്റ് 27 മുതൽ 31 വരെ വർണ്ണം ചിത്രകാരനും ചിത്രകലാപരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയും വയലാറിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്ന ശ്രീ അനിൽ കലൂരിന്റെ ചിത്രപ്രദർശനം ഓഗസ്റ്റ് 27 വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ശ്രീ കാരയ്ക്ക മണ്ഡപം വിജയകുമാർ അധ്യക്ഷൻ ശ്രീ അരുൺ കുമാർ ഡി സ്വാഗതം ശ്രീ ഇടത്തറ ഭാസി ആശംസകൾ ശ്രീ സതീഷ് കാർട്ടൂണിസ്റ് ശ്രീ പ്രേംകുമാർ പ്രസിഡന്റ് വയലാർ ശ്രീ ഡയസ്നോൺ , ശ്രീ ആനന്ദ്, നന്ദി അരുൺകുമാർ വി
 ആഗസ്റ്റ് 28 29 തീയതികളിൽ വിവിധ ഓണം കലാകായിക മത്സരങ്ങൾ ജൂനിയർ സീനിയർ സബ്ജൂനിയർ മത്സരങ്ങൾ വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം നാളിൽ രാവിലെ 8 30ന് പൂക്കള മത്സരം പ്രദേശത്തെ വീടുകളിൽ ഒരുക്കുന്ന മികച്ച പൂക്കളങ്ങൾക്ക് പുരസ്കാരം നൽകുന്നു മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് വിവരം മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
 ഓഗസ്റ്റ് 30 ബുധനാഴ്ച പേൾ ജൂബിലി സമ്മേളനവും വയലാർ പുരസ്കാര വിതരണവും വൈകുന്നേരം 5 മണിക്ക് അധ്യക്ഷൻ ശ്രീ ടി ആർ അനിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം വൈശാഖ് വിഎസ് ഉദ്ഘാടനം ജി ആർ അനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ വി ജോയ് എംഎൽഎ സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി കലാപരിപാടികളുടെ ഉദ്ഘാടനവും വയലാർ നാടകവേദി ആദ്യ നാടക ഉദ്ഘാടനവും ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശ്രീ മധു മുല്ലശ്ശേരി സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി വയലാർ പുരസ്കാര വിതരണം സുപ്രസിദ്ധ ചലച്ചിത്ര താരം സമ്മേളനത്തിൽ ആശംസകൾ അറിയിപ്പിച്ചുകൊണ്ട് ശ്രീ മലയിക്കോണം സുനിൽ ബ്ലോക്ക് പഞ്ചായത്ത് ശ്രീ അനിൽകുമാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വിഎസ് ബിന്ദു സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് എസ് വി സജിത്ത് സിപിഐഎം പോത്തൻകോട് ലോക്കൽ സെക്രട്ടറി ശ്രീ പ്രേംകുമാർ വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് വിനോദ് കുമാർ വയലാർ സാംസ്കാരിക വേദി സെക്രട്ടറി നന്ദി ശ്രീ സന്തോഷ് കുമാർ സമ്മേളനത്തിൽ വയലാർ സാംസ്കാരിക വേദി വിവിധ മേഖലകളിലെ പ്രഗത്ഭരായ ഏഴു വ്യക്തികളെ വയലാർ പുരസ്കാരം നൽകി ആദരിക്കുന്നു കേരള സർക്കാരിന്റെ വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീ എം ബി സന്തോഷ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബാലനടിക്കുള്ള അവാർഡ് നേടിയ തന്മയ സോൾ, ഐ എഫ് ഒ എസ് സ്റ്റേറ്റ് ലെവൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ ലെവലിൽ 22 നേടിയ അരവിന്ദ് ജെ, ചിത്രകലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ നമ്മുടെ നാട്ടുകാരൻ ശ്രീ അനിൽ കരൂർ, വിൽപ്പാട്ട് കലാകാരനും പ്രശസ്ത ടിവി സീരിയൽ താരവും അധ്യാപകനുമായ മണികണ്ഠൻ തോന്നക്കൽ, പോത്തൻകോട് പ്രദേശത്തെ യുവ സംരംഭകൻ പ്രശസ്ത ബിസിനസുകാരനുമായ സെബാസ്റ്റ്യൻ ജോൺ, ജീവൻരക്ഷാ ആന്റി നർക്കോട്ടിക് പുരസ്കാര ജേതാവ് ഡോക്ടർ ലീമ എന്നിവരെ സമ്മേളനത്തിൽ ആദരിക്കുന്നു കൂടാതെ വയലാർ നാടകവേദിയുടെ ആദ്യ നാടകം മണ്ണമ്മയുടെ രചയിതാവ് എം ആർ രതീഷിനെയും സംവിധായകൻ ബിജു ചെമ്പകമംഗലത്തെയും ആദരിക്കുന്നു സമ്മേളനത്തിൽ കരൂർ വാർഡ് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്നു വൈകുന്നേരം 6 30ന് രാഗ തരംഗം സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ ഡി ആർ നിരഞ്ജനുംഡി ആർ നീരജ ഗ്രീഷ്മ രാജി പ്രതിഭാസാഗർ വിദ്യാ പ്രവീൺ എന്നിവർ നയിക്കുന്ന കരോക്കെ ഗാനമേള രാത്രി എട്ടിന് നാടകം മണ്ണമ്മ അവതരണം വയലാർ നാടകവേദി രചന രതീഷ് എം ആർ സംവിധാനം ബിജു ചെമ്പകമംഗലം ഓഗസ്റ്റ് 31 വ്യാഴാഴ്ച രാത്രി 6 30ന് ഓണനിലാവ് വയലാർ ബാലവേദി വനിതാവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ രാത്രി 8:30ന് ഗാനമേള അവതരണം ആലപ്പുഴ ക്ലാപ്സ് വയലാറിന്റെ പേൾ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമൃദ്ധി പ്രദേശത്തെ തിരഞ്ഞെടുക്കുന്ന 50 കുടുംബങ്ങൾക്ക ഭക്ഷ്യകിറ്റ് വിതരണം അതിജീവനം ഒരു നിർധന കുടുംബത്തിന് ജീവിത ഉപാധി എന്ന രീതിയിൽ വഴിയോരക്കട നിർമ്മിച്ചു നൽകുന്നു ആട് ഗ്രാമം സമിതി പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കുടുംബത്തിന് ജീവിതമാർഗം എന്ന രീതിയിൽ ആട്ടിൻകുട്ടിയെ കൈമാറുന്നു ജ്യോതിർ ഗമയ പ്രദേശത്തെ തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് വരുന്ന ഒരു വർഷക്കാലത്തേക്കുള്ള പഠന ചെലവ് ഏറ്റെടുക്കുന്നു. പടവുകൾ പഠനത്തിലും വിഷയങ്ങളിലും മികവുപുലർത്തുന്ന പ്രതിഭകളെ ആദരിക്കൽ.
 കെയർ നിർധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും ചികിത്സ ഉപകരണങ്ങളുടെ വിതരണവും
 കരുതൽ തിരഞ്ഞെടുക്കപ്പെടുന്ന പത്തു കുട്ടികൾക്ക് കോഴിക്കുഞ്ഞ് വിതരണം
 ഒപ്പം പ്രദേശത്തെ വീടുകളിൽ മരണം മറ്റ അത്യാവശ്യഘട്ടങ്ങൾക്ക് ആവശ്യമായ കസേര ടാർപോളിൻ ലൈറ്റ് തുടങ്ങിയവ നിബന്ധനകളോടെ സൗജന്യമായി എത്തിച്ചു നൽകുന്നു
 സ്നേഹവിരുന്ന് പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി തെരുവിൽ അലയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം
 തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെയാണ് വയലാർ സാംസ്കാരിക വേദിയുടെ പേര് ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത് ഈ പരിപാടികൾ വിജയിപ്പിക്കുവാൻ എല്ലാവരും സമിതിക്കൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു വയലാർ സാംസ്കാരിക വേദിക്ക് വേണ്ടി പ്രസിഡന്റ് പ്രേംകുമാർ സെക്രട്ടറി വിനോദ് കുമാർ സന്തോഷ് കുമാർ ആക്ടിങ് സെക്രട്ടറി ഇടത്തറ ഭാസി ജനറൽ സെക്രട്ടറി വൈശാഖ്