തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് സ്വർണവില! ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 43,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,395 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ ഉയർന്ന് 4,473 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ  ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 77 രൂപയാണ് വില നിലവാരം. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.