ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: അരിമ്പൂരിൽ 13 വയസുള്ള ആൺകുട്ടി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്. മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നതായിരുന്നു കുട്ടി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.