കോളേജ് ബസ് സ്കൂട്ടറിലിടിച്ചു, പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥി ബസിനടിയിലേക്ക് വീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ (19) ആണ് മരിച്ചത്. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.