പ്രതിഫലം ലക്ഷ്യമാക്കാതെ ആര് വിളിച്ചാലും ഏത് സമയത്തും സേവനം ചെയ്യാൻ മടിയില്ലാത്ത കിരൺ കൊല്ലമ്പുഴയെ അധികൃതർ മറന്നോ????

ആറ്റിങ്ങൽ. തന്റെ പതിനഞ്ചാം വയസ്സിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം എടുത്തു തുടങ്ങിയ സേവനം ആണ് ആറ്റിങ്ങൽ ഐ ടി ഐ വിദ്യാർത്ഥിയും കൊല്ലമ്പുഴ സ്വദേശിയുമായ കിരൺ കൊല്ലമ്പുഴയ്ക്ക് പറയാനുള്ളത് നാളിത് വരെ 100 ഓളം മൃതദേഹങ്ങളാണ്
ആറ്റിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി പോലീസിനോടും, ഫയർഫോഴ്സിനോടും ചേർന്ന് കിരൺ എടുത്തിട്ടുള്ളത്. .2015ഇൽ വാമനപുരം നദിയിൽ നിന്ന് ഒരമ്മയുടെ ജീവൻ രക്ഷപെടുത്തിയപ്പോൾ അന്ന് ലൈഫ് ഗാർഡ് ആയി ജോലി നൽകാം എന്ന് വാഗ്ദാനം നൽകിയിരുന്നതായും കിരൺ ഓർമ്മിക്കുന്നു.
നാളിത് വരെ ആയിട്ടും ബന്ധപ്പെട്ട അധികൃതർ ഇതിനെ പറ്റി യാതൊരു നീക്കങ്ങളും നടത്തിയിട്ടുമില്ല. ഇക്കഴിഞ്ഞ 2022 ലെ കാലവർഷത്തിൽ വാമനപുരം നദിയിൽ കൊല്ലമ്പുഴ പാലത്തിനു മുകളിൽ നിന്ന് ചാടിയ 60 വയസ്സുള്ള വായോധികയെ അടക്കം സ്വന്തം ജീവൻ പോലും പണയം വെച്ചാണ് കൂടെ ചാടി കിരൺ കൊല്ലമ്പുഴ രക്ഷപെടു ത്തിയതു . അന്നും തനിക്കു വാഗ്ദാനം ലഭിച്ച ജോലിയെ പറ്റി ആരും പറഞ്ഞില്ല …ഇത്രയും ധീര പ്രവർത്തനങ്ങളും രക്ഷപെടുത്തലുകളും നടത്തിയ കിരണിനെ ഒരു ചെറു പുരസ്‌കാരം പോലും നൽകാൻ അധികൃതർ മടിക്കുന്നതെന്തെന്ന കാര്യത്തിൽ വ്യക്തത ലഭിക്കുന്നില്ല. അധികൃതർ കാണിക്കുന്ന ഈ അവഗണനയാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ പലരും മുന്നോട്ട് കടന്ന് വരാൻ ശ്രെമിക്കാത്തതും. യാതൊരു പ്രതിഫലം പോലും വാങ്ങാതെ ആണ് ഈ കാര്യങ്ങൾ എല്ലാം കിരൺ ചെയ്യുന്നത്. രാഷ്ട്രീയം നോക്കാതെ ആര് വിളിച്ചാലും ഏത് സമയത്തും സേവനം ചെയ്യാൻ ഒരു മടിയും ഇല്ല കിരണിന് എന്നത് ശ്രദ്ധേയമാണ് ആറ്റിങ്ങൽ ഗവണ്മെന്റ് ഐ. റ്റി.ഐയിലെ ഡ്രൈവർ കം മെക്കാനിക്ക് വിദ്യാർത്ഥി കൂടിയാണ് ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയായ കിരൺ.
Thanks Attingal online