ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരി അറസ്റ്റിൽ

കണ്ണൂര്‍: ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ തലവനെതിരായ 4 വർഷത്തെ കേസുകൾ പൊലീസ് പരിശോധിച്ചു. അറസ്റ്റിന് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.