മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ഫെബ്രുവരി എട്ടിന് പിരിഞ്ഞ നിയമസഭ സമ്മേളനം നാളെ പുനരാരംഭിക്കും.

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ഫെബ്രുവരി എട്ടിന് പിരിഞ്ഞ നിയമസഭ സമ്മേളനം നാളെ പുനരാരംഭിക്കും.നാളെ മുതല്‍ മാര്‍ച്ച് 22 വരെയുള്ള 13 ദിവസം, അടുത്ത സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കുന്നതിനായാണ് നീക്കിവച്ചിരിക്കുന്നത്. ഇന്ധന സെസ് വർധനയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ പിരിഞ്ഞ സഭ, പുനരാരംഭിക്കുമ്പോൾ നിലവിലെ രാഷ്ട്രീയ തർക്കങ്ങൾ സഭാതലത്തിലേക്ക് കടക്കും. ഇന്ധന സെസിന് പുറമെ ദുരിതാശ്വാസ നിധി തട്ടിപ്പും ഇഡി ചോദ്യം ചെയ്യലും സഭയിൽ ചർച്ചയാകും. കുടിവെള്ളപ്രശ്നവും മുഖ്യമന്ത്രിയുടെ അമിതസുരക്ഷയുമുൾപ്പടെയുള്ള വിഷയങ്ങൾ നിയമസഭയിലും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.