കിളിമാനൂർ : ജനുവരി പത്തിന് മടവൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ,പാപ്പാല, അലവക്കോട്, വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം പൊന്നീശ്വരി നിവാസിൽ പലഹാര വ്യാപാരിയായിരുന്ന ഷണ്മുഖ സുന്ദരമാണ് മരണപ്പെട്ടത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (13.01.2023) വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പാപ്പാലയിലെ സ്വവസതിയിൽ എത്തിക്കുമെന്നും പൊതുദർശനത്തിനുശേഷം തമിഴ്നാട് പനയൂരിലുള്ള വസതിയിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ അറിയിച്ചു.