ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 86 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.