തോട്ടയ്ക്കാട് ജംഗ്ഷനിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സദസ്സുംദീപം തെളിയിക്കലും നടന്നു.

ഭാരത് ജോഡോ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ ദേശീയോദ്ഗ്രഥന സദസ്സും ഭാരത് ജോഡോ ദീപം തെളിയിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം. കെ ഗാംഗാധരതിലകൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ മണിലാൽ സഹദേവൻ, കെ. ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരാണി, മുഹമ്മദ്‌ അജ്മൽ തുടങ്ങിയവർ സംസാരിച്ചു.