മിടു മിടുക്കൻ മാധവ് ഈ പ്രായത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി ചിറയിൻകീഴ്കാരനായ ഈ കൊച്ചു മിടുക്കൻ.

മിടു മിടുക്കൻ മാധവ്
പേര് മാധവ് വിവേക്, വയസ്സ് ഒന്നര, ഈ പ്രായത്തിൽ 
 ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി ഈ കൊച്ചു മിടുക്കൻ.
അംഗീകാരം കിട്ടിയത് ആഘോഷങ്ങൾ,വാഹനങ്ങൾ,മൃഗങ്ങൾ, ശരീര ഭാഗങ്ങൾ, പൂക്കൾ,English അക്ഷരമാല എന്നിവ അടങ്ങിയ 201 വസ്തുക്കൾ തിരിച്ചറിയുന്നതിലൂടെയാണ് മാധവ് ഈ അപൂർവ്വ നേട്ടത്തിന് അർഹനായത്.
ചിറയിൻകീഴ്,ശാർക്കര,പവിത്രത്തിൽ അധ്യാപകരായ വിവേക്, ശ്രീരമ ദമ്പതികളുടെ മകനാണ് 'കണ്ണൻ' എന്ന് വിളിക്കുന്ന മാധവ്.ആറാം മാസം മുതൽക്കേ കുഞ്ഞു കണ്ണന് പുസ്‌തകങ്ങളോടും ചിത്രങ്ങളോടും അതിയായ താല്പര്യം ഉണ്ടായിരുന്നു .കുഞ്ഞിന്റെ കഴിവ് മനസിലാക്കിയ അമ്മ പരിശീലനത്തിലൂടെ റെക്കോർഡിലേക്ക് കുഞ്ഞിനെ നയിക്കുകയായിരുന്നു കൂടാതെ പാട്ടുകൾ ഒരു വട്ടം കേട്ടു കഴിഞ്ഞാൽ അത്‌ വീണ്ടും കേൾക്കുമ്പോൾ അതിലെ വിട്ടുപോയ വാക്കുകൾ ഓർത്തെടുത്ത് ചേർത്ത് പാടുകയും,മൃദംഗത്തിൽ താളം പിടിക്കുകയും ചെയ്യും ഈ മിടുക്കൻ.
കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ വീഡിയോ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വിവേകിന്റെയും കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ ശ്രീരമയുടെയും മകനാണ് മാധവ്.