ആലപ്പുഴ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഡ്രൈവര്‍ മാത്രം

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.