മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി ആഘോഷങ്ങള്‍ക്ക് ചങ്ങനാശേരി പെരുന്നയിലെ NSS ആസ്ഥാനത്ത് തുടക്കമായി. നാളെ മന്നം ജയന്തി സമ്മേളനം ഡോ. ശശി തരൂർ MP ഉദ്ഘാടനം ചെയ്യും.

ഈ വരുന്ന ജനുവരി രണ്ടിന് വീണ്ടും ഒരു മന്നം ജയന്തി കടന്നു വരുന്നു.മന്നത്തിന്റെ ജീവിതം, ഒരുകാലഘട്ട ത്തിലെ മലയാളനാടിന്റെചരിത്ര മാണ്, മന്നത്ത് പദ്മനാഭന്‍ അത്യുന്നതനായ സമുദായ ആചാര്യനായി ആംഗീകരിക്ക പ്പെടുകയും ആദരിക്ക പ്പെടുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹം ധീരനായ രാജ്യസ്നേഹിയും നിര്ഭ്യനായ മനുഷ്യാവകാശ യോദ്ധാവും സത്യസന്ധത ജിവിത വ്രതമാക്കിയ ഉന്നതസ്ഥാനിയനുമായിരുന്നു .അദേഹത്തെ ഈ ജയന്തി വേളയില് സ്മരിക്കുമ്പോൾ.
താഴെ പറയുന്നതും കൂടി സ്മരിക്കുന്നു.
1} മന്നവും എന്‍ എസ് എസ് മുന്‍കൈയെടുത്തു ആദ്യമായി കേരളത്തില്‍ മഹാത്മാഗാന്ധിയുടെ ‍‍ഓര്‍മ്മക്കായി കോളേജ് സ്ഥാപിച്ചു{എംജി കോളേജ് ,തിരുവനതപുരം}
2} കണ്ണൂര് മട്ടന്നൂ രില്‍‍‍ ധീരദേശാഭിമാനി വിരപഴശ്ശിരാജയുടെ ഓര്‍മ്മക്കായി കോളേജ്സ്ഥാപിച്ചു
3) ധീരദേശാഭിമാനി വേലുത്തമ്പിയുടെ ഓര്‍മ്മക്കായി തിരുവനതപുരം ധനുവച്ചപുരത്തു കോളേജ് സ്ഥാപിച്ചു
4 വലിയ ദിവാന് രാജകേശവദാസന്‍‍ ഓര്‍മ്മക്കായി തിരുവനതപുരം കറ്റച്ചക്കോണം( എം ജി കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം൦) മന്നവും എന്‍ എസ് എസ് മുന്‍കൈ എടുത്തു കേശവദാസപുരം ആയി പുനര് നാമകരണം ചെയ്യ്തു‍
5) ചങ്ങനാശ്ശേരി പെരുന്നയില് ബനാറസ്‌ ഹിന്ദു സര്‍വകലാശാല മാതൃകയില് ഒരു ഹിന്ദു കോളേജ് സ്ഥാപിച്ചു (കേരളത്തില് അന്നും ഇന്നും ഹിന്ദു എന്നു ചേര്‍ത്തു എന് എസ് എസ് മാത്രമേ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങിട്ടുല്ലു‍‍‍‍‍‍‍
എന്‍.എസ്സ്.എസ്സിന് തുല്യം മറ്റൊരു സംഘടനയില്ല എന്ന അവസ്ഥ കൈവരിക്കാന്‍ സാധിച്ചത് മന്നത്തു പത്മനാഭന് തുല്യം മറ്റൊരു സംഘാടകനില്ല എന്നതുകൊണ്ടുതന്നെയാണ്. കേരളീയര്ക്ക് സുപരിചിതനായ മന്നത്തിന്റെ മഹത്വത്തെപ്പറ്റി വിശകലനം ചെയ്ത് വിശദീകരിക്കേണ്ട ആവശ്യമില്ല.