*പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം*

രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പി എം കിസാന്‍ (PM KISAN) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 3 തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നു. പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 31-12-2022ന് മുന്‍പായി പദ്ധതി ഗുണഭോക്താക്കള്‍ താഴെ പറയുന്നവ പൂര്‍ത്തീകരിക്കേണ്ടതാണ്...

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

*കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍*

*ReLIS പോര്‍ട്ടലില്‍ ഉള്ളവര്‍*

പി.എം കിസാന്‍ ഗുണഭോക്താക്കള്‍, അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ 'എയിംസ് '(AIMS ) പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പി.എം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാകുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ചേര്‍ക്കേണ്ടതാണ്.

*ReLIS പോര്‍ട്ടലില്‍ ഇല്ലാത്തവര്‍*

പോര്‍ട്ടലില്‍ ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് അവരുടെ അപേക്ഷയും സ്ഥല വിവരങ്ങള്‍ - പട്ടയം/ ആധാരം/വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷി ഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.

*e-KYC പൂര്‍ത്തീകരിക്കല്‍*

പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് e-KYC നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും 2022 ഡിസംബര്‍ 31ന് മുന്‍പായി നേരിട്ട് പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോe-KYC ചെയ്യേണ്ടതാണ്.

4) Direct Benefit Transfer ലഭിക്കുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും അവരവരുടെ ബാങ്ക് അക്കൗണ്ട് ബാങ്കുമായി ചേര്‍ന്ന് സജ്ജീകരിക്കേണ്ടതാണ്.

5) ഇതുവരെയും പി.എം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്ത അര്‍ഹതയുള്ള കര്‍ഷകര്‍ സ്വന്തമായോ, പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.