*ആറ്റിങ്ങൽ KSRTC ബസ്റ്റാൻഡിൽ നിന്നും രാവിലെ തിരുവനന്തപുരത്തേക്ക് പോകാൻ ബസുകളിൽ കയറിപ്പറ്റാൻ പെടാപാടുകൾ സഹിക്കുന്ന യാത്രക്കാർ*

ആറ്റിങ്ങൽ KSRTC ബസ് യാത്രയുടെ ഒരു ദുരന്തമാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. മറ്റു ഡിപ്പോകളിൽ നിറയെ യാത്രക്കാരുമായി കടന്നുവരുന്ന ബസുകളിൽ കയറിപ്പറ്റാൻ പെടാപാടുകൾ സഹിക്കുന്ന യാത്രക്കാർ രാവിലെ 7.30 മുതൽ 9 മണി വരെ കാണുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. കോവിഡിന് മുമ്പ് ഇവിടെ നിന്നും രണ്ടു ലേഡീസ് ഒൺലി ബസുകൾ ഉണ്ടായിരുന്നു. വെള്ളായമ്പലം,വഴുതക്കാട്, തയ്ക്കാട് വഴി പാപ്പനംകോട്ടേക്ക്. വിമൻസ് കോളേജ്, സ്വാതി തിരുനാൾ കോളേജ്, കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിൽ പോകുന്ന വിദ്യാർത്ഥിനികൾക്കും ഈ ഭാഗങ്ങളിൽ പോകുന്ന ഉദ്യോഗസ്ഥകൾക്കും ഈ ബസ് ഒരു അനുഗ്രഹമായിരുന്നു. ഇപ്പോൾ ഈ ബസ് മറ്റു നിരവധി ബസുകൾക്കൊപ്പം ലേഡീസ് ഒൺലി അല്ലാതെ പാളയം, സ്റ്റാച്യു, തമ്പാനൂർ വഴി പോകുന്നു. രാവിലെ 7.30 മുതൽ 9 വരെ ഓരോ 10 മിനിറ്റിലും ഒരു ഫാസ്റ്റ് ബസ് വീതം തിരുവനന്തപുരതേക്ക് ഉണ്ടായാൽ അതിലെല്ലാം നിറയെ യാത്രക്കാർ ആറ്റിങ്ങലിൽ നിന്നുണ്ടാവും. ഇതെല്ലാം ആരോട് പറയാൻ