വർക്കലയിൽ യുവാവിന്റെ ഇരു കൈപ്പത്തിയും വെട്ടി

മത്സ്യത്തൊഴിലാളിയായ മാന്തറ സ്വദേശി  സജീർ 39 നാണ് വെട്ടേറ്റത്
സുഹൃത്താണ് വെട്ടിയതെന്ന് സജീർ പറഞ്ഞു ഇന്നലെ മാന്തറ കടപ്പുറത്ത് വച്ചാണ് വെട്ടേറ്റത്.ഇയാളുടെ സുഹൃത്തു മുൻ വൈരാഗ്യം കൊണ്ട് വെട്ടിയതെന്നാണ് കിട്ടിയ സൂചന.
യുവാവിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ  കൈകൊണ്ട് തടയുകയായിരുന്നു  സജീറിന്റെ ഇരു കൈപൊത്തികളും  മുറിഞ്ഞു തൂങ്ങിയ നിലയിൽ ആണ് കാണപ്പെട്ടത്   ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും  സ്ഥലത്തെത്തി സജീറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ കൊടുത്തതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി. പ്രതിയെ ഇന്നലെ തന്നെ പിടികൂടിയതായാണ് വിവരം. ഇന്ന് കോടതിയിൽ ഹാജരാക്കും.
,