ശാസ്ത്രോത്സവത്തിൽ കെ.ടി.സി.ടി സ്കൂളിന് ഇരട്ടത്തിളക്കം

കല്ലമ്പലം :എറണാകുളത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് ലഭിച്ച ഏകസ്ഥാനം കെ.ടി.സി.ടി എച്ച്.എസ്.എസിന് സ്വന്തം. ഗ്രൂപ്പ്‌ പ്രൊജക്ടിൽ സ്റ്റേറ്റിൽ സെക്കന്റ്‌ എ ഗ്രേഡ് കെ.ടി.സി.ടി സ്കൂളിലെ ഇരട്ട സഹോദരങ്ങളായ ആർ. ഋതുനന്ദയും ആർ. ദേവനന്ദയും കരസ്ഥമാക്കി. ഇവരുടെ പ്രൊജക്റ്റ്‌ സതേൺ ഇന്ത്യ സയൻസ് ഫെയറിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ഗണിത ശാത്രോത്സവത്തിൽ ആയിഷ ജുമാന.എൻ.എസ് -അദർ ചാർട് എ ഗ്രേഡ്, അനേഹ. ബി.ആർ – നമ്പർ ചാർട് എ ഗ്രേഡ്, സൽമ .എസ് – ഗെയിംസ് എ ഗ്രേഡ് കരസ്ഥമാക്കി. ഉജ്ജ്വല വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കുട്ടികളെയും അദ്ധ്യാപകരെയും സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൾകലാം, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ്‌, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ അനുമോദിച്ചു.