പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ സ്വന്തം നിലയിൽ ഫോൺ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടർച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. തുടർന്ന് ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ച് ഫോണിന്റെ ലോക്കേഷൻ കണ്ടെത്തി.കുറിച്ചിയിൽ ഫോൺ ഉണ്ടെന്ന് മനസ്സിലായതോടെ സൈബർ സെല്ലിനെ വിവരം അറിയിച്ചു. എന്നാൽ നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കൾക്ക് ലഭിച്ച പ്രതികരണം. തുടർന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു.ഗോഡൗണുകൾക്കു സമീപം കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ വച്ചിരുന്നത്. ചിങ്ങവനം പൊലീസിനെ വിവരമറിയിച്ചു. ഉടനെത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. ഒടുവിൽ നാട്ടുകാരെയും കൂട്ടി കാട്ടിൽ തിരഞ്ഞപ്പോൾ കിട്ടിയത് തന്റേതടക്കം 7 ഫോൺ. തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. ആറു ഫോണുകൾ പൊലീസിന് കൈമാറുകയും ചെയ്തു.