പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചു; കേസെടുക്കാതെ പോലീസ്, പ്രതി പോലീസുകാരന്റെ മകന്‍

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. സ്‌കൂള്‍ അധികൃതരും രക്ഷിതാവും പരാതി നല്‍കിയിട്ടും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം സെല്‍ കേസെടുത്തില്ല. പകരം പരാതി ഒതുക്കിത്തീര്‍ക്കാന്‍ രക്ഷിതാവിനെയും സ്‌കൂള്‍ അധികൃതരെയും നിര്‍ബന്ധിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെയാണ് പോലീസ് പിന്‍വാങ്ങിയത്. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ്ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഒരു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം ലഭിച്ചിരുന്നത്. ഇതു പതിവായതോടെ വിദ്യാര്‍ഥിനിയുടെ പിതാവ് സ്‌കൂള്‍ അധികൃതരോടു പരാതിപ്പെട്ടു. പെണ്‍കുട്ടിയും മാനസികമായി തളര്‍ന്നു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ 16-ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു പരാതിനല്‍കിയത്.

അശ്ലീലചിത്രം ലഭിച്ചു. സ്‌കൂള്‍ അധികൃതര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് പോലീസ് അനങ്ങിയത്. രണ്ടാമത് ഉപയോഗിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് 21-ന് പ്രതിയെ കണ്ടെത്തി. സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയും ഇപ്പോള്‍ നഗരത്തിലെ സ്‌കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുന്നതുമായ വ്യക്തിയാണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്. കോവിഡ് സമയത്ത് സ്‌കൂള്‍ അധികൃതര്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍നിന്നുള്ള വിദ്യാര്‍ഥിനിയുടെ ചിത്രമാണ് ഇയാള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയത്. പ്രതിയുടെ അച്ഛന്‍ പോലീസുകാരനാണെന്നു വ്യക്തമായതോടെയാണ് കേസൊതുക്കാനുള്ള ശ്രമം ആരംഭിച്ചത്. മകനുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ പരാതിക്കാരോടു വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിവരം കൈമാറിയാല്‍ മതിയെന്നുമായിരുന്നു സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രതിക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി.