എംഎ ലത്തീഫിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎ ലത്തീഫ് തുടര്‍ന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി നേതൃത്വത്തെയും പ്രതിപക്ഷനേതാവിനെയും അസഭ്യം പറയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ചെയ്യുന്ന പരാതികള്‍ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.