കാര്യവട്ടത്ത് കെഎസ്ആർടിസി ബസ്സും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം കാര്യവട്ടത്ത് വെച്ച് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൂന്തുറ മാണിക്യവിളാകം സ്വദേശി ഫൈസിനാണ് (26) പരിക്കേറ്റത്. ഇന്ന് രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം നടന്നത്. കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്.

 മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വലത്തേക്ക് വെട്ടി ഒടിച്ചപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ. കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചത്.