ഭിന്നശേഷിയുള്ളവര്‍ക്ക് പരിശീലനം

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 'കൈവല്യ'കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട BEd ,DEd ,MEd, TTC ,DDIed മറ്റ് ഭാഷാധ്യാപക യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂ പരിശീലനവും ഗൈഡന്‍സ് ക്ലാസ്സും നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യം പേര് നല്‍കുന്ന 40 ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് അടത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ 0471-2462654 എന്ന ഫോണ്‍ നമ്പറിലോ നവംബര്‍ 22 ന് മുമ്പായി ബന്ധപ്പെടണം.