രാജ്ഭവന്‍ മാര്‍ച്ച്: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മണി മുതലാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.പേരൂര്‍ക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, ഊളമ്പാറ, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ശ്രീമൂലം ക്ലബ്, വഴുതക്കാട് വഴി പോകേണ്ടതാണ്.

കിഴക്കേ കോട്ടയില്‍ നിന്നും പേരൂര്‍ക്കടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം, പിഎംജി, പ്ലാമൂട്, കുറങ്ങാനൂര്‍, മരപ്പാലം, കുറവന്‍കോണം, കവടിയാര്‍ വഴി പോകേണ്ടതാണ്. കേശവദാസപുരത്തു നിന്നും കിഴക്കേ കോട്ടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, നാലുമുക്ക്, പാറ്റൂര്‍ വഴി പേകേണ്ടതാണ്.

കിഴക്കേകോട്ടയില്‍ നിന്നും കേശവദാസപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റാച്യു, പിഎംജി, പട്ടം വഴി പോകണം. ശ്രീകാര്യത്തു നിന്നും കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കണ്ണമ്മൂല, നാലുമുക്ക് പാറ്റൂര്‍ വഴി പോകണം. കിഴക്കേ കോട്ടയില്‍ നിന്നും ശ്രീകാര്യത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റാച്യു, പിഎംജി, പട്ടം, കേശവദാസപുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു