സെന്ററിന്റേയും ദൃശ്യ ഫൈൻ ആർട്സ്
സൊസൈറ്റിയുടേയും നേതൃത്വത്തിൽ അഡ്വ:
വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക
സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരം
പതിനാലാം വയസ്സിലേക്ക് കടക്കുകയാണ്.
കാലപ്രയാണത്തിനിടയിൽ നിർജ്ജീവമായിപ്പോയ വെഞ്ഞാറമൂടിന്റെ
സാംസ്കാരിക ഉണർവ്വ് തിരിച്ചുപിടിച്ച്
കലയുടെ മഹത്തായ ഒൻപത് ദിനരാത്രങ്ങൾ
സമ്മാനിക്കുന്ന നാടകമത്സരം
ഇന്ന് വെഞ്ഞാറമൂടിന്റെ മാത്രമല്ല
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും
വലിയ സാംസ്കാരികോത്സവമായി
അടയാളപ്പെടുത്തുമ്പോൾ കഴിഞ്ഞ
പതിമൂന്ന് വർഷത്തെ ഞങ്ങളുടെ
പ്രവർത്തനങ്ങൾ അർത്ഥപൂർണ്ണമാകുന്നു.
2007 ൽ അന്നത്തെ കേരള മുഖ്യമന്ത്രി
ശ്രീ. വി. എസ്. അച്യുതാനന്ദൻ,
ശ്രീ. എം. എ. ബേബി. സംഗീത
സംവിധായകൻ ശ്രീ. എം. കെ. അർജ്ജുനൻ,
ആർട്ടിസ്റ്റ് സുജാതൻ, ചലച്ചിത്ര താരങ്ങളായ
ശ്രീനിവാസൻ, മുരളി, സുരാജ് വെഞ്ഞാറമൂട്
അങ്ങനെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക
രംഗത്തെ മഹാരഥന്മാരുടെ സാന്നിദ്ധ്യത്തിൽ
തിരി തെളിയിക്കപ്പെട്ട ഈ നാടകോത്സവം
അമച്വർ പ്രൊഫഷണൽ നാടക രംഗത്തെ
പ്രതിഭയായിരുന്ന, സംസ്ഥാന അവാർഡ്
ജേതാവായിരുന്ന നാടക സംവിധായകൻ
അഡ്വ: വെഞ്ഞാറമൂട് രാമചന്ദ്രന്റെ
സ്മരണയ്ക്കുള്ള കലാപ്രണാമം കൂടിയാണ്.
13 വർഷമായി ഈ മഹാസംരംഭത്തിന്റെ
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച
പ്രതിഭാധനന്മാരായ കലാകാരന്മാർ, പൊതു
പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ,
പത്രക്കാർ, കലാസ്വാദകർ,
സ്പോൺസേഴ്സ്, അങ്ങനെ എല്ലാ
സുമനസ്സുകളോടുമുള്ള നന്ദിയും കടപ്പാടും
വാക്കുകൾക്ക് അതിതമാണ്.
കലാവസന്തത്തിന്റെ ഈ പതിനാലാം
വർഷത്തിലും നിങ്ങളുടെ അകമഴിഞ്ഞ
സഹായ സഹകരണങ്ങൾ
പ്രതീക്ഷിച്ചുകൊണ്ട് 2022 നവംബർ 25
മുതൽ ഡിസംബർ 4 വരെ വെഞ്ഞാറമൂട്
നാടകമത്സര ഗ്രൗണ്ടിൽ (സി. ബാലൻ നഗർ)
വീണ്ടും കലയുടെ മാമാങ്കത്തിന്
തിരി തെളിയുന്നു.
പ്രിയപ്പെട്ട ഏവരേയും വെഞ്ഞാറമൂടിന്റെ
സാംസ്ക്കാരിക ഭൂമികയിലേക്ക് ഒരിക്കൽ
കൂടി സ്വാഗതം ചെയ്യുന്നു...