വര്‍ക്കല: വെട്ടൂരില്‍ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റിലായി. താഴെവെട്ടൂര്‍ മുഴങ്ങില്‍ വീട്ടില്‍ അഭിലാഷാണ് (43) അറസ്റ്റിലായത്. ഭയപ്പെട്ട കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷാകര്‍ത്താക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുന്നതായി വര്‍ക്കല എസ്.എച്ച്.ഒ അറിയിച്ചു. വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിര്‍ദേശാനുസരണം എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ രാഹുല്‍.പി.ആര്‍, അബ്ദുല്‍ ഹക്കീം, പ്രൊബേഷന്‍ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്‌ലിന്‍, എസ്.സി.പി.ഒമാരായ സുധീര്‍, ഷിജു, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.