ബസിനുള്ളിൽ മൂന്ന് വയസുകാരന്റെ ജീവൻ രക്ഷിച്ച് ശ്രീഹരിയും , വിനായകും....

കൊട്ടാരക്കര. കെ എസ്‌ ആർ ടി സി ബസിൽ വച്ചു ഫിക്സ് വന്നു ബോധരഹിനായ മൂന്ന് വയസുകാരന് അവസരോചിതമായ ഇടപെട്ട് ജീവൻ രക്ഷിച്ച് താരമായി മാറിയിരിക്കുകയാണ് തൃക്കണ്ണമംഗൽ എസ്‌ കെ വി എച് എസ്‌ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ശ്രീ ഹരിയും, വിനായകും.
കഴിഞ്ഞദിവസം ഉച്ചക്ക് ബസ് സ്റ്റാൻഡിൽ ചെപ്ര, ഉമ്മന്നൂർ, വാളകം സർക്കുലർ ബസിലാണ് സംഭവം.
കിടപ്പു രോഗിയായ അമ്മ കമലമ്മയെ ചികിത്സിക്കാനായി ശാസ്‌താംകോട്ടയിൽ നിന്നും ചെപ്ര മത്തായി മുക്കിലേ കുടുംബ വീട്ടിലേക്കു പോകാനായി മകൻ ആദി നാഥുമായി എത്തിയതായിരുന്നു കവിത . കുഞ്ഞിനെ പനിക്കു ആശുപത്രിയിൽ കാണിച്ചശേഷം ബസിൽ കയറി ഇരുന്നു. കുഞ്ഞിന് ചൂട് കൂടിയതോടെ തുണി നനച്ചു നെറ്റിയിൽ വച്ചു കൊടുക്കുന്നതിനിടെ കുട്ടി പെട്ടെന്ന് ബോധരഹിതനായി. എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന് പറഞ്ഞ് അമ്മ നിലവിളിച്ചു. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു പോകാൻ ബസിൽ കയറിയ ശ്രീ ഹരിയും വിനായകും ഇത് കണ്ട് പെട്ടെന്ന് തന്നെ താക്കോൽ സംഘടിപ്പിച്ചു കുട്ടിയുടെ കയ്യിൽ പിടിപ്പിച്ചു. ബാഗും എടുത്തു കവിതയെയും കുട്ടിയെയും കൂട്ടി ഓട്ടോ വിളിച്ചു അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി ആശുപത്രിയിലേക്കുള്ള ഓട്ടത്തിലും കുഞ്ഞിന്റെ കൈയിൽ താക്കോൽ ഇരിക്കാൻ കുട്ടികൾ ശ്രദ്ധിച്ചിരുന്നു ഓക്സിജൻ ഉൾപ്പടെ ചികിത്സ സഹായം നൽകി യത്തോടെ കുഞ്ഞിന് ബോധം ലഭിക്കുകയായിരുന്നു. അടുത്തിരുന്ന് കരയുന്ന കവിതയെ ഇരുവരും ആശ്വസിപ്പിച്ചു. കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു  
ശ്രീഹരിയുടെയും, വിനായികിന്റെയും സഹായം ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ കുട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു എന്ന് കരഞ്ഞു കൊണ്ട് കവിത പറഞ്ഞു. . പിണറ്റിന്മുകൾ ചൂരക്കാവിൽ കിഴക്കെപുത്തൻ വീട്ടിൽ സുകുമാരപിള്ളയുടെ മകനാണ് വിനായക്, ചെപ്ര കുറ്റി കാട്ടിൽ വീട്ടിൽ സുനിൽകുമാറിന്റെ മകനാണ് ശ്രീ ഹരി.. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച പുല മൺ സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവറും പണം വാങ്ങാതെ,ആശുപത്രിയിൽ വേണ്ട സഹായം ചചെയ്തു നൽകി മാതൃകയായി. തിരക്കേറിയ ബസ് സ്റ്റാൻഡിൽ മുതിർന്നവരിൽ പലരും മടിച്ചിരുന്ന സമയത്താണ് അവസരോചിതമായ ഇടപെട്ട് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഈ മിടുക്കർക്ക് ആയത്.