കുടിക്കാന്‍ വെള്ളം വേണമെന്ന വ്യാജേന വന്നയാള്‍ വൃദ്ധയുടെ മാല പറിച്ച് മുഖത്തടിച്ചു

പകല്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയെ മര്‍ദിച്ച് മാല പിടിച്ച് പറിച്ച് കടന്നു. മുഖത്തും കണ്ണിനും പരുക്കേറ്റ മാറനല്ലൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി(72) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ 12 മണിയോടെയാണ് സംഭവം. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു അരുന്ധതി. ഒരാള്‍ വീട്ടിലെത്തി അരുന്ധതിയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ എണീക്കുന്നതിനിടെ മുഖത്തടിച്ചു. താഴെ വീണ വയോധിക ധരിച്ചിരുന്ന രണ്ടു പവന്‍ മാല പിടിച്ച് പറിച്ച് റോഡിലേക്ക് ഇറങ്ങി മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മര്‍ദനമേറ്റ് താഴെ വീണ അരുന്ധതി കുറച്ച് സമയത്തിനു ശേഷം സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. 

   രാപകല്‍ വ്യത്യാസമില്ല, മോഷണം വ്യാപകം; പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വട്ടംചുറ്റി പൊലീസ് ഇവര്‍ മക്കളെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ മാറനല്ലൂര്‍ പൊലീസ് ഇവരെ നെയ്യാറ്റിന്‍കര ആദ്യം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

   കൈലി മുണ്ട് ഉടുത്ത ഒരാള്‍ ഉച്ചയോടെ അരുന്ധതിയുടെ വീടിനു സമീപത്തുള്ള മറ്റൊരു വീടിന്റെ മതില്‍ ചാടിക്കടന്ന് റബര്‍ പുരയിടത്തിലേക്ക് ഓടി മറഞ്ഞതായി പരിസരവാസികളില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞു. ഇയാളാണ് മോഷ്ടാവെന്നു കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. വയോധിക പറഞ്ഞ രൂപ സാദൃശ്യമുള്ള ഒരാള്‍ ഈ സമയം റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. വീടും പരിസരവും പരിചിതമായ വ്യക്തിയാണ് മോഷ്ടാവെന്നാണു പൊലീസ് നിഗമനം.