*ബിടെക്, ബിസിഎ ബിരുദമുള്ളവർക്കും ഇനി യുപി സ്കൂൾ അധ്യാപകരാകാം: ഉത്തരവിറങ്ങി*

ഇനി ബിടെക്, ബിസിഎ ബിരുദമുള്ളവർക്കും യുപി സ്കൂൾ അധ്യാപകരാകാം. സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്ന ബിടെക്, ബിസിയെ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും യുപി സ്കൂൾ നിയമനത്തിന് അക്കാദമിക യോഗ്യതയായി പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. 



▪️ഈ ബിരുദങ്ങൾക്ക് പുറമെ കെഇആറിൽ നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും ആവശ്യമാണ്. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് കെഇആർ ഉടൻ ഭേദഗതി ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കെടെറ്റ് പരീക്ഷാ വിഞ്ജാപനത്തിലും മാറ്റം ഉണ്ടാകും.

▪️നിലവിൽ സയൻസ് ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബിടെക് വിജയിച്ചവർക്ക് ബിഎഡ് കോഴ്സിന് പ്രവേശനം അനുവദിക്കുന്നുണ്ട്. പുതിയ ഉത്തരവ് ഈ വർഷം മുതൽ നടപ്പാക്കും.