നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി.ചെന്നൈയിലെ ഗ്രീന്‍ മെഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. കളിയൂഞ്ഞാല്‍ ആണ് മഞ്ജിമയുടെ ആദ്യ ചിത്രം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ‌അതിനു ശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം. പിന്നീട് 2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു തിരിച്ചുവരവ്. ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.