വാട്ട്സ്ആപ്പില്‍ പുതുതായി വന്ന 'കമ്മ്യൂണിറ്റി' ഫീച്ചര്‍ കണ്ടില്ലെ; അത് ഉപയോഗിക്കാന്‍ അറിയാമോ?

ദില്ലി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തകാലത്ത് അവതരിപ്പിച്ച ഏറ്റവും വലിയ ഫീച്ചർ അപ്‌ഡേറ്റുകളിലൊന്നാണ് വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റികൾ. പുതിയ ഓർഗനൈസേഷണൽ ഫീച്ചർ ഒന്നിലധികം ജോലി സംബന്ധമായ അല്ലെങ്കിൽ സാധാരണ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ രീതിയിൽ വിവിധ ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ ഏകോപിപ്പിക്കാൻ അഡ്മിൻമാരെ ഇത് അനുവദിക്കുന്നു.

വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികൾ, ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നുണ്ട്. പ്രധാന വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ ഒരു പ്രത്യേക ടാബായി തന്നെ കമ്യൂണിറ്റി ഫീച്ചര്‍ നിങ്ങള്‍ക്ക് കാണാം. സെർച്ച് ബട്ടണിന്‍റെ ഇടതുവശത്ത് മുകളിലെ ബാറിൽ ക്യാമറ ടാബ് മാറ്റി വച്ചിട്ടുണ്ട് വാട്ട്സ്ആപ്പ്. 

ഒരു വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ, ഉപയോക്താക്കൾ കമ്മ്യൂണിറ്റി ടാബിൽ ക്ലിക്കുചെയ്‌ത് 'create whatsapp community' ബട്ടണിൽ ടാപ്പുചെയ്യുക. നിങ്ങളുടെ കമ്മ്യൂണിറ്റിക്കായി ഒരു പ്രൊഫൈൽ ചിത്രത്തോടൊപ്പം ഒരു പേരും വിവരണവും നൽകുക. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ കമ്മ്യൂണിറ്റി വിൻഡോ ലഭിക്കും.

നിങ്ങൾക്ക് ഇപ്പോൾ ഇവിടെ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയോ നിലവിലുള്ളവ ചേർക്കുകയോ ചെയ്യാം. രണ്ടിനും പ്രത്യേക ബട്ടണ്‍ ഉണ്ടായിരിക്കും. നിങ്ങൾ നിലവിലുള്ള ഗ്രൂപ്പുകൾ ചേർക്കുകയാണെങ്കിൽ, നിങ്ങൾ ആ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരിക്കണം. ചുവടെയുള്ള ഗ്രൂപ്പുകളുടെ പട്ടികയിൽ, നിങ്ങൾ അഡ്മിനായ എല്ലാ ഗ്രൂപ്പും കാണാം. ഇതാണ് അനൗൺസ്‌മെന്റ് ഗ്രൂപ്പ്.
ലഭിക്കുന്നതിനായി വാട്‌സാപ്പിനെ ആശ്രയിച്ചിരുന്ന കാര്യം ഇത്തരം ഒരു നീക്കത്തിലേക്ക് നീങ്ങാനുള്ള കാര്യമായി മെറ്റാ എടുത്തു പറയുന്നുണ്ട്. പുതിയ ഫീച്ചര്‍ ഇതെല്ലാം കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും മെറ്റാ പറയുന്നു. പ്രത്യേകിച്ചും 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പുതിയ ഫീച്ചര്‍ മികച്ചതായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് വിചാരിക്കുന്നത്. 

രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, കമ്പനികള്‍ തുടങ്ങി വിവിധ കക്ഷികള്‍ ഇനി ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുമെന്നും. അവരുടെ പ്രചാരണത്തിന് ഇത് ഉപയോഗിച്ചേക്കാം എന്നാണ് എന്നാല്‍ ഇതില്‍ ആശങ്കയായി ചിലര്‍ ഉന്നയിക്കുന്നത്. കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ മെസേജുകൾ ഫോര്‍വേഡ് ചെയ്തു പ്രചരിപ്പിക്കേണ്ട എന്നത് ഗുണമായി ചിലര്‍ പറയുന്നു. കമ്മ്യൂണിറ്റീസ് വഴി പ്രചാരണ പരിപാടികളും മറ്റും എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. എന്നാല്‍ ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മെസേജുകളുടെ തള്ളിക്കയറ്റം തന്നെ ഇനി പ്രതീക്ഷിക്കണം.