ഞാറാക്കാട്ടുവിള പനയാട്ടുകോണത്തെ നവീകരിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം അഡ്വ. അടൂർ പ്രകാശ് എം. പി നിർവഹിച്ചു.

കരവാരം ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ ഞാറക്കാട്ടുവിള, പനായാട്ട്കോണത്ത്‌ പുനർ നിർമാണം നടത്തി പൂർത്തീകരിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം അഡ്വ. അടൂർ പ്രകാശ്. എം പി.നിർവഹിച്ചു. പഞ്ചായത്തിലെ 2021-2022 വാർഷിക പദ്ധതി ഫണ്ട്‌ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് .വർഷങ്ങൾക്ക് മുൻപ് പ്രദേശ വാസിയായ ശ്രീ.ഗോപാലൻ സൗജന്യമായി പഞ്ചായത്തിന് വിടുനൽകിയ ഭൂമിയിലാണ്. സാംസ്‌കാരിക നിലയം പ്രവർത്തിക്കുന്നത്.നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പിലായത്.കരവാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി.ഷിബുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ .വാർഡ് മെമ്പർ എം. കെ. ജ്യോതി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ജി. ജി ഗിരികൃഷ്ണൻ,പഞ്ചായത്ത്‌ അംഗം .ഇന്ദിര സുദർശനൻ, ജാബിർ. എസ്, ആർ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.