*മന്ത്രിമാർ പങ്കെടുക്കുന്ന പല സർക്കാർ പരിപാടികളിലും പങ്കെടുക്കുവാൻ കഴിയുന്നില്ല: അടൂർ പ്രകാശ് എംപി*

മണ്ഡലത്തിൽ നടക്കുന്ന സർക്കാർ പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി  അടൂർ പ്രകാശ് എം.പി.

പരിപാടികൾ കൃത്യമായി അറിയിക്കാത്തതുമൂലം മന്ത്രിമാർ പങ്കെടുക്കുന്ന പല സർക്കാർ പരിപാടികളിലും പങ്കെടുക്കുവാൻ കഴിയാതെ വരുന്നു.

ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആറ്റിങ്ങലിൽ നടന്ന പട്ടയമേള സമയം മാറ്റിയത് .

ഇക്കാര്യം ചൂണ്ടിക്കാട്ടി എം. പിയെ  ചൂണ്ടിക്കാട്ടി എംപിക്ക് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിക്ക് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടത്തേണ്ട ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ പട്ടയമേള ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയത് സ്ഥലം എം. പി അറിഞ്ഞത് രാവിലെ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയപ്പോഴാണ്.
നേരത്തെ എം. പി യെ അറിയിച്ചത് പ്രകാരം റവന്യു വകുപ്പ് മന്ത്രി പങ്കെടുക്കുന്ന പട്ടയമേള രാവിലെ 11 മണിക്ക് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടത്തുന്നതായും പട്ടയമേളയിൽ വിശിഷ്ട അതിഥിയായി മുൻ റവന്യു മന്ത്രി കൂടി ആയ അടൂർ പ്രകാശ്‌ എം. പി. പങ്കെടുക്കാനും അറിയിച്ചിരുന്നു.

ക്ഷണപ്രകാരം സ്ഥലം എം. പി എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനു താമസസ്ഥലത്ത് നിന്ന് ആറ്റിങ്ങൽ എത്തുകയും ഇവിടെ എത്തിയതിനു ശേഷം മന്ത്രി എപ്പോൾ എത്തുമെന്നറിയാൻ മന്ത്രിയെ എം. പി വിളിച്ചപ്പോഴാണ് സമയം മാറ്റിയ വിവരം മന്ത്രി പറഞ്ഞു എം. പി അറിയുന്നത്. എം. പി. ഓഫീസിൽ നിന്നും ചിറയിൻകീഴു തഹൽസിദാരെ ബന്ധപെട്ടപ്പോൾ അറിയിക്കാൻ വിട്ടുപോയി എന്ന മറുപടിയാണ് ലഭിച്ചതത്രെ.

പരിപാടിയുടെ സമയമാറ്റം അറിയിക്കുന്നതിനും ക്ഷണിക്കുന്നതിനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന് ആവശ്യപെട്ടു എം. പി. വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ അവരുടെ ചില താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി നടത്തുന്ന പ്രവൃത്തികൾ മാത്രമാണ് ഇതിന് പിന്നിലെന്നും ഉദ്യോഗസ്ഥതലത്തിൽ ഇത് സ്ഥിരമായി ചെയ്യുന്നതാണെന്നും സർക്കാർ പരിപാടികൾ അറിയിക്കാതെയും നോട്ടീസിൽ തന്നെ പ്രോട്ടോക്കോൽ പാലിക്കാതെ പേരും ഫോട്ടോയും വയ്ക്കുന്നത് സ്ഥിരം പരിപാടി ആണെന്നും എം. പി അഭിപ്രായപെട്ടു.

കൃത്യമായി അറിയിക്കാത്തതുമൂലം മന്ത്രിമാർ പങ്കെടുക്കുന്ന പല സർക്കാർ പരിപാടികളിലും പങ്കെടുക്കുവാൻ കഴിയുന്നില്ലെന്നും എം. പി അറിയിച്ചു.