കൊല്ലം കലക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം കലക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. താമസിക്കാന്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളപുരം സ്വദേശി ഭൈരവനാണ് കുടുംബവുമായെത്തി പ്രതിഷേധിച്ചത്.
ഭൈരവനും ഭാര്യ സിന്ധുവും കലക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ഭൈരവന്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ചത്. കലക്ടറുടെ ഗണ്‍മാന്‍ ഇടപെട്ടതിനാല്‍ അപകടം ഒഴിവായി. 2019ൽ കൊറ്റങ്കര പഞ്ചായത്തില്‍ വീടിനു അപേക്ഷിച്ചെങ്കിലും കിട്ടിയില്ലെന്നാണ് പരാതി. പട്ടികയില്‍ രണ്ടാമതായിരുന്നുവെങ്കിലും പിന്നീട് എണ്‍പതാം സ്ഥാനത്തായെന്നാണ് ഭൈരവന്‍ പറയുന്നു. ഇതിലുളള പരാതി പറയാനാണ് കലക്ടറെ കാണാനെത്തിയത്.

വീടില്ലാത്തതിനാല്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് മാറി മറ്റൊരിടത്താണ് കുടുംബം താമസിക്കുന്നത്. ഭൈരവന്റെ പരാതിയില്‍ അവ്യക്തയുണ്ടെന്നും വിശദമായി പരിശോധിച്ചാലെ വ്യക്തത വരികയുളളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.