കമൽഹാസൻ ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. നിർബന്ധിത വിശ്രമം താരത്തിന് ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും അടുത്തവൃത്തങ്ങൾ പറയുന്നു. ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടും.ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമൽഹാസൻ. കാജൾ അഗർവാൾ ചിത്രത്തിൽ നായികയായെത്തുന്നു.