കല്ലമ്പലം നാവായിക്കുളം ഫാർമസി മുക്കിൽ നിന്നും ആംബർ ഗ്രീസ് (തിമിംഗല ഛർദ്ദി ) പിടികൂടി

തിരുവനന്തപുരത്ത് ആംബർ ഗ്രീസ്  (തിമിംഗല ഛർദ്ദി ) പിടികൂടി. കല്ലമ്പലം ഫാർമസിമുക്കിലാണ് സംഭവം. കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്.


കൊല്ലം സ്വദേശികളായ സഹോദരങ്ങളെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ശർദ്ദി. ആറു കിലോയോളം ആംബർ ഗ്രീസാണ് ഉണ്ടായിരുന്നത്.

തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ചു വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.