അതിനിടെ വിഴിഞ്ഞം ഉപരോധ സമരത്തില്‍ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി.തുറമുഖ നിര്‍മാണം വൈകുന്നതുമൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കും.ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.ഇത് സംബന്ധിച്ച വിസിലിന്‍റെ ശുപാർശ അംഗീകരിക്കാൻ മുഖ്യമന്ത്രി അനുമതി നല്‍കി.വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിലൂടെ പ്രതിദിന നഷ്ടം 2 കോടിയും ആകെ നഷ്ടം 200 കോടിക്ക് മുകളിലുമാണെന്നാണ് വിലയിരുത്തല്‍.ഈ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കണം എന്നായിരുന്നു വിസിൽ ശുപാർശ
വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബർ 11 വരെയുള്ള സമരക്രമവും സർക്കുലറിൽ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.