ബസ്സിൽ വച്ച് നഷ്ടപ്പെട്ട സ്വർണ്ണമാല ജീവനക്കാർ ഉടമയെ ഏൽപിച്ചു.
November 25, 2022
പെരുങ്കുഴിയിൽ നിന്നും പെരുങ്കുഴി - കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന കെ എം എസ് ബസ്സിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പെരുങ്കുഴിയിൽ നിന്നും കയറിയ സ്വാതിക്കാണ് സ്വർണ്ണമാല നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ ബസ്സിലെ ഡ്രൈവർ അൽത്താഫും കണ്ടക്ടർ ബൈജുവും ബസ്സിൽ പരിശോധന നടത്തി. സീറ്റിന്റെ സൈഡിൽ നിന്നും മാല കിട്ടി. യാത്രക്കാരി തെങ്ങുംവിളയിൽ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ജീവനക്കാർ അറിയുമ്പോൾ ബസ്സ് നിലമേൽ കഴിഞ്ഞിരുന്നു ........ ചിറയിൻകീഴ് സ്റ്റേഷനിൽ വച്ച് മാല ഉടമയെ ഏൽപിച്ചു. ജീവനക്കാർക്ക് എസ് ഐ സ്നേഹോപഹാരം നൽകി.