വിദേശത്ത് നിന്നും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വിന് കാ​റി​ടി​ച്ച് ദാരുണാന്ത്യം,അപകടം കണിയാപുരം സ്വദേശിക്ക്

ക​ഴ​ക്കൂ​ട്ടം: ഗ​ൾ​ഫി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ക​ണി​യാ​പു​രം എ​സ്.​എ​സ് മ​ൻ​സി​ലി​ൽ സു​ൽ​ഫീ​ക്ക​ർ ( 46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ണി​യാ​പു​രം ബ​സ് ഡി​പ്പോ​യ്ക്ക് അ​ടു​ത്ത് ദേ​ശീ​യപാ​ത​യി​ലാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി മാ​ർ​ക്ക​റ്റി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പ​ള്ളി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.