സി ബി എസ് ഇ ഭാരത് സഹോദയ കലോത്സവം നാളെ മുതല്‍

 സിബിഎസ്ഇ ഭാരത് സഹോദയ നടത്തുന്ന ജില്ലാതല സ്‌കൂള്‍ കലോത്സവ തരംഗിന് ചൊവ്വാഴ്ച കണിയാപുരം ബ്രൈറ്റ് സീനിയര്‍ സെക്രട്ടറി സ്‌കൂളില്‍ കൊടിയേറും.

 കലാപ്രതിഭകളുടെ നേട്ടങ്ങളെ ആദരിക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 മൂന്നു ദിവസങ്ങളായി നടക്കുന്ന ഈ കലാമേളയില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.110 ഇനം മത്സരങ്ങളാണ് നടക്കുന്നത്.

അടൂര്‍ പ്രകാശ് എം പി , കടകംപള്ളി സുരേന്ദ്രന്‍, കളക്ടര്‍ ജെറോമിക് ജോര്‍ജ്, അലക്‌സാണ്ടര്‍ ജേക്കബ്, നീതു സോനാ ഐഎഎസ,് നഞ്ചിയമ്മ , കലോത്സവത്തിന്റെ ഭാരവാഹികളായ പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫസര്‍ ഉമര്‍ ശിഹാബ്, സ്‌കൂള്‍ ചെയര്‍മാന്‍ ഷമീര്‍ എന്‍ എം, സിബിഎസ്ഇ സിറ്റി കോര്‍ഡിനേറ്ററും ബ്രൈറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ഡോക്ടര്‍ ഷൈനി മാത്യു, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.